New Katha Varnika is now on Google Play — read original stories on your phone. Learn more
അജേയ – 1
അജേയ 5 min read

അജേയ – 1

**അജേയ – 1**

 

ലണ്ടൻ മഹാനഗരത്തിൽ അത് കൊടും തണുപ്പുകാലമായിരുന്നു.. ജനാലയ്ക്ക് പുറത്ത് മഞ്ഞ് മുല്ലപ്പൂക്കൾ പോലെ പെയ്യുന്നുണ്ടായിരുന്നു, പക്ഷേ ആ മുറിക്കുള്ളിൽ അന്തരീക്ഷം വളരെ ചൂടായിരുന്നു..

 

ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഒരു പ്രീമിയം അപ്പാർട്ട്മെന്റിൽ ഉറക്കത്തിൽ കിടന്ന് പിടയുകയായിരുന്നു.. അവൻ..

 

അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. അവന്റെ തലച്ചോറിനുള്ളിൽ ഒരേയൊരു ദൃശ്യം ആയിരം മടങ്ങ് വേഗതയിൽ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു…

 

അതൊരു യുദ്ധഭൂമിയായിരുന്നു.. ആയിരക്കണക്കിന് കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ, വാളുകളുടെ കൂട്ടിമുട്ടൽ, ചുറ്റും രക്തച്ചൊരിച്ചിൽ..

 

ആ കൂട്ടക്കൊലയ്ക്ക് നടുവിൽ ദിവ്യമായ, കറുത്ത പ്രകാശത്തോടെ തിളങ്ങുന്ന ഒരു പഴയ വാൾ… ആ വാളിന്റെ പിടിയിൽ ഒരു സിംഹത്തിന്റെ രൂപം സ്വർണ്ണപ്പൂശലോടെ പ്രൗഢിയോടെ തിളങ്ങിനിൽക്കുന്നു…

 

ആ വാൾ കൈക്കലാക്കാനായി ഒരു ക്രൂരമായ രൂപം മുന്നോട്ട് വരുന്നതും, അതേസമയം ഒരു പെൺകുട്ടി ഉറക്കെ അലറിക്കരയുന്നതും…

 

അപ്പോഴേക്കും പെട്ടെന്ന് മൂർച്ചയുള്ള ഒരു വാൾ അവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നു…

 

“ഹാഹ്!” എന്ന് വിളിച്ചുകൊണ്ട് അവൻ ഒരൊറ്റ ചാട്ടത്തിന് ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു…

 

അവന്റെ ശ്വാസം വേഗത്തിലായിരുന്നു.. അവന്റെ ഹൃദയമിടിപ്പിന്റെ വേഗത ആ മുറിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടിരുന്നു.. അതൊരു വെറും സ്വപ്നമായിരുന്നില്ല, ഭയാനകമായ ഒരു അനുഭവമായിരുന്നു…

 

എല്ലാ ദിവസവും രാത്രി കൃത്യം മൂന്ന് മണിക്ക് അവന് ഇതേ സ്വപ്നം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു…

 

“വൈ ദി ഹെൽ ഈസ് ദിസ് ഹാപ്പനിംഗ് ടു മീ?”

(“എനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?”) എന്ന് അവൻ സ്വയം ഉറക്കെ ചോദിച്ചു…

 

അവനാണ്.. രാഘവ്.. അവൻ ഒരു സാധാരണ യുവാവല്ല… അവനൊരു മോഡേൺ ആർക്കിയോളജിസ്റ്റ് ആണ്…

 

ലോകത്തിലെ എത്രയോ പ്രാചീന രഹസ്യങ്ങൾ ചുരുളഴിച്ച ബുദ്ധിയാണ് അവന്റേത്. പക്ഷേ, സ്വന്തം മനസ്സിൽ നടക്കുന്ന ഈ മിസ്റ്ററി മാത്രം അവന് ഡീകോഡ് ചെയ്യാൻ കഴിയുന്നില്ല..

 

ബെഡിനരികിൽ ഇരുന്ന ഗ്ലാസിലെ വെള്ളം അവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു.. ടേബിളിൽ അവന്റെ ലാപ്ടോപ്പ് അപ്പോഴും ഓൺ ആയിരുന്നു..

 

അതിൽ അവൻ എഴുതിക്കൊണ്ടിരിക്കുന്ന റിസർച്ച് പേപ്പർ തുറന്നു കിടന്നിരുന്നു.. സ്ക്രീനിൽ..

 

“Ahobilam : The Unsolved Inscriptions and Myths”..

(“അഹോബിലം: പരിഹരിക്കപ്പെടാത്ത ശിലാലിഖിതങ്ങളും പുരാണങ്ങളും”) എന്ന് ഗോൾഡൻ ഫോണ്ടിൽ മനോഹരമായി തിളങ്ങുന്നത് കാണാമായിരുന്നു..

 

ലാപ്ടോപ്പ് സ്ക്രീൻ ഓഫ് ചെയ്ത്.. സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത രാഘവ് എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിന്നു…

 

അവന്റെ കണ്ണുകളിൽ യാതൊരു ക്ഷീണവുമില്ല, ഒരുതരം വാശി മാത്രമായിരുന്നു ഉണ്ടായിരുന്നത്..!!

 

ആ സ്വപ്നത്തിൽ കാണുന്ന ഓരോ വസ്തുവും, പ്രത്യേകിച്ച് ആ വാൾ, അവന്റെ ഉപബോധമനസ്സിനെ എന്തുകൊണ്ടാണ് ഇങ്ങനെ വേട്ടയാടുന്നത്?

 

ഒരു സയന്റിസ്റ്റ് എന്ന നിലയിൽ അവന് ഇതിനെ വെറുമൊരു ഹാലൂസിനേഷൻ മാത്രമായി തള്ളിക്കളയാൻ എന്തുകൊണ്ടാണ് കഴിയാത്തത്..??

 

കാരണം ആ സ്വപ്നത്തിന് ഒരു ക്രമമുണ്ട്, ഒരു ചരിത്രപരമായ പാറ്റേൺ ഉണ്ട്… മിസ്റ്ററികളെ തേടിപ്പോകുന്ന അവനെ വേട്ടയാടുന്ന ആ സ്വപ്നം രാഘവിനെ സമാധാനമായി ഇരിക്കാൻ അനുവദിക്കുന്നില്ല..

 

രാഘവ് തന്റെ ടേബിളിൽ ഉണ്ടായിരുന്ന ഒരു പുരാതന ഇന്ത്യൻ നാണയം കൈയിലെടുത്തു.. അത് മുറുകെ പിടിച്ചുകൊണ്ട്, “എന്റെ മൈൻഡുമായി ഗെയിം കളിക്കുന്ന ഈ മിസ്റ്ററി എന്താണെന്ന് ഇന്നുതന്നെ ഞാൻ തീർപ്പാക്കും” എന്ന് മനസ്സിൽ ഉറപ്പിച്ചു..

 

അടുത്ത ദിവസത്തിലേക്ക് നീങ്ങുന്ന ക്ലോക്കിലെ സൂചികളെ നോക്കിനിൽക്കുന്ന രാഘവിന്.. ആ ലണ്ടനിലെ തണുപ്പ് ഒട്ടും ഏൽക്കുന്നില്ലായിരുന്നു,

 

അവന്റെ ഉള്ളിലെ ഏതോ ഒരു അജ്ഞാത ശക്തി അവനെ ഇന്ത്യയിലേക്ക് വലിച്ചടുപ്പിക്കുന്നതുപോലെ തോന്നി..

 

ഇന്ന് രാത്രി എങ്ങനെയെങ്കിലും തന്റെ റിസർച്ച് പേപ്പർ പൂർത്തിയാക്കി, പ്രൊഫസർ വില്യംസിന് മുന്നിൽ വെക്കണമെന്ന് അവൻ തീരുമാനിച്ചു..

 

പിറ്റേന്ന് രാവിലെ.. ലണ്ടൻ യൂണിവേഴ്സിറ്റി ഹെറിറ്റേജ് ക്യാമ്പസ് വളരെ പ്രൗഢിയോടെ കാണപ്പെട്ടു.. നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള ആ കെട്ടിടത്തിനുള്ളിലേക്ക് രാഘവ് നടന്നു വരുന്നു…

 

നീളമുള്ള കറുത്ത ഓവർകോട്ട്, ബ്രൗൺ ലെതർ ബൂട്ട്സ്, കൈയിൽ ലാപ്ടോപ്പ് ബാഗ്—അവന്റെ നടത്തം ഒരു റോയൽ ലുക്ക് നൽകിയിരുന്നു..

 

അവന്റെ അരികിലൂടെ കടന്നുപോകുന്ന ലണ്ടൻ സ്റ്റുഡന്റ്സ് എല്ലാവരും അവനെത്തന്നെയാണ് ശ്രദ്ധിക്കുന്നത്..

 

രാഘവ് എന്നാൽ ആ യൂണിവേഴ്സിറ്റിയിൽ ഒരു ബ്രാൻഡ് ആണ്..!!

 

വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രാചീന ലിപികളും ശിലാലിഖിതങ്ങളും വായിക്കുന്നതിൽ അവൻ വേൾഡ് ക്ലാസ് എക്സ്പെർട്ട് ആണ്..

 

രാഘവ് അങ്ങനെ ഓഡിറ്റോറിയത്തിലേക്ക് നടന്നുപോകുമ്പോൾ, അവന്റെ കൊളീഗും ക്ലാസ്‌മേറ്റുമായ എമ്മ ഓടിവരുന്നു…

 

“മോർണിംഗ് രാഘവ്! ഇന്നല്ലേ നിന്റെ തീസിസ് സബ്മിഷൻ? ആർ യു റെഡി? ആ പ്രൊഫസർ വില്യംസ് ഭയങ്കര ഡെയ്ഞ്ചറാ ബ്രോ.. ലാസ്റ്റ് വീക്ക് ഹാർവാർഡിൽ നിന്ന് വന്ന മൂന്ന് സ്കോളേഴ്സിന്റെ പേപ്പേഴ്സ് അയാൾ റിജക്ട് ചെയ്തു” എന്ന് അല്പം പരിഭ്രമത്തോടെ അവൾ പറയുമ്പോൾ.. രാഘവ് നടത്തം നിർത്താതെ തന്നെ ചെറിയൊരു പുഞ്ചിരി നൽകി..

 

രാഘവ് അവളെ നോക്കി.. “എമ്മാ, ഹാർവാർഡ് സ്കോളേഴ്സ് ചരിത്രം പുസ്തകങ്ങളിൽ വായിക്കുന്നു.. പക്ഷേ ഞാൻ ആ ചരിത്രത്തിൽ ജീവിക്കുന്നു.. വില്യംസിന് എന്റെ പേപ്പർ റിജക്ട് ചെയ്യാനുള്ള സീനില്ല, നോളജ് തീരെയില്ല. ജസ്റ്റ് വാച്ച് മൈ ഗെയിം” എന്ന് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു..

 

അവന്റെ വാക്കുകളിൽ അമിത ആത്മവിശ്വാസമല്ല, മറിച്ച് തന്റെ റിസർച്ചിലുള്ള അപാരമായ വിശ്വാസം മാത്രമായിരുന്നു പ്രകടമായത്..

 

എമ്മ.. രാഘവിന്റെ കോൺഫിഡൻസിൽ ഇംപ്രസ്സ് ആയിക്കൊണ്ട്.. ആവേശത്തോടെ “ഐ ലവ് യുവർ ആറ്റിറ്റ്യൂഡ് യാർ! ബട്ട് വില്യംസ് വളരെ ഓർത്തഡോക്സ് ആണ്.. അയാൾ ഈസിയായി സമ്മതിക്കില്ല” എന്ന് പറഞ്ഞു..

 

രാഘവ് ഒരു സൈഡ് സ്മൈലോടെ.. “നോക്കാം… ചരിത്രത്തെ മാറ്റാൻ ആർക്കും കഴിയില്ല, അതുപോലെ എന്റെ റിസർച്ച് തടയാനും ആർക്കും കഴിയില്ല” എന്ന് പറഞ്ഞ് കോൺഫറൻസ് ഹാളിലേക്ക് നടന്നു..

 

രാഘവ് മുന്നോട്ട് നടക്കുമ്പോൾ ക്യാമ്പസ് ഇടനാഴികളിൽ അവന്റെ ബൂട്ടുകളുടെ ശബ്ദം പ്രതിധ്വനിച്ചു.. അവന്റെ മനസ്സിൽ പ്രൊഫസറെ ഇംപ്രസ്സ് ചെയ്യുക എന്നത് മാത്രമല്ല ഓടിക്കൊണ്ടിരുന്നത്,

 

ആ പ്രൊഫസറുടെ കൈയിലുള്ള ഒരു രഹസ്യ വിവരം ചോർത്തിയെടുക്കുക എന്നതും അവന്റെ പ്ലാനായിരുന്നു. കാരണം പ്രൊഫസർ വില്യംസ് കഴിഞ്ഞ മുപ്പത് വർഷമായി സൗത്ത് ഇന്ത്യൻ ഹിസ്റ്ററിയിൽ രഹസ്യമായി റിസർച്ച് നടത്തുകയാണ്..

 

പ്രൊഫസർ വില്യംസിന്റെ പ്രൈവറ്റ് ലാബ് വളരെ ക്ലാസിക് ആയിരുന്നു. ചുറ്റും ആയിരക്കണക്കിന് പുസ്തകങ്ങൾ, ഗ്ലോബുകൾ, പുരാതന ശില്പങ്ങളുടെ മാതൃകകൾ എന്നിവയുണ്ടായിരുന്നു..

 

വില്യംസ് തന്റെ ടേബിളിന് മുന്നിലിരുന്ന്, രാഘവ് സബ്മിറ്റ് ചെയ്ത ഡിജിറ്റൽ ഫയലുകൾ വളരെ ഗൗരവത്തോടെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു.. അയാളുടെ മുഖത്ത് അസഹ്യത വ്യക്തമായിരുന്നു..

 

രാഘവ് അയാൾക്ക് എതിർവശത്ത് വളരെ റിലാക്സ്ഡ് ആയി, ഒരു കൈ ടേബിളിൽ വെച്ച് ഇരുന്നു..

 

കുറച്ച് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം വില്യംസ് തന്റെ കണ്ണട ഊരി ടേബിളിൽ വെച്ചുകൊണ്ട്.. “രാഘവ്, നിന്റെ ഡാറ്റാ കളക്ഷൻ അദ്ഭുതകരമാണ്.. പക്ഷേ നിന്റെ കൺക്ലൂഷൻ ടോട്ടലി അബ്സേർഡ് ആണ്! 12-ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന ഒരു വാളിന് അപാരമായ ശക്തികളുണ്ടെന്നും, അതിനെ ഒരു ശാപം സംരക്ഷിക്കുന്നുണ്ടെന്നും നീ എഴുതിയിരിക്കുന്നു.. ദിസ് ലുക്സ് ലൈക് എ ടോളിവുഡ് മൂവി സ്ക്രിപ്റ്റ്, നോട്ട് ആൻ ആർക്കിയോളജിക്കൽ പേപ്പർ!” എന്ന് പരിഹാസത്തോടെ പറഞ്ഞു..

 

രാഘവും ഒട്ടും വിട്ടുകൊടുത്തില്ല.. അവൻ മുന്നോട്ടാഞ്ഞ്, പ്രൊഫസറുടെ കണ്ണുകളിലേക്ക് നേരെ നോക്കി സംസാരിക്കാൻ തുടങ്ങി..

 

“വിത്ത് ഓൾ ഡ്യൂ റെസ്പെക്റ്റ് പ്രൊഫസർ… നിങ്ങൾ വെസ്റ്റേൺ ആർക്കിയോളജിസ്റ്റുകൾക്ക് എല്ലാത്തിനും ലിഖിതമായ തെളിവുകൾ വേണം.. പക്ഷേ ഞങ്ങളുടെ ഇന്ത്യയിൽ ചരിത്രം വെറും പുസ്തകങ്ങളിലല്ല ഉള്ളത്. അത് ശില്പങ്ങളിലും മണ്ണിലും മനുഷ്യരുടെ രക്തധമനികളിലും ഒളിഞ്ഞിരിക്കുന്നു.. നിങ്ങളുടെ സയൻസ് ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത എത്രയോ മെറ്റൽ അലോയ്‌കൾ ആ കാലത്ത് തന്നെ ഉപയോഗിച്ചിട്ടുണ്ട്.. ആ വാളിന്റെ കെമിക്കൽ കോമ്പോസിഷൻ ഗ്രാഫ് നിങ്ങൾ കണ്ടോ? ഞാൻ അത് പേജ് നമ്പർ 45-ൽ തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്” എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട്… “അത് നോർമൽ മെറ്റൽ അല്ല പ്രൊഫസർ” എന്ന് അവൻ പറഞ്ഞു..

 

രാഘവിന്റെ വാക്കുകൾ കേട്ട് വില്യംസ് ദേഷ്യത്തോടെ നോക്കി..

“ഡോണ്ട് ലെക്ചർ മീ രാഘവ്! ‘അജേയ’—ദി ഇൻവിൻസിബിൾ സ്വോർഡ്.. ഈ വാൾ ആ രാജകുമാരന്റെ വംശജർക്കോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പുനർജന്മത്തിനോ മാത്രമേ തൊടാൻ കഴിയൂ എന്ന ഈ കർസ് തിയറി സയൻസ് അംഗീകരിക്കില്ല” എന്ന് വില്യംസ് കോപത്തോടെ പറഞ്ഞു..

 

“സയൻസിന് മനസ്സിലാകാത്ത ദിവസമാണല്ലോ പ്രൊഫസർ മിസ്റ്ററി ജനിക്കുന്നത്. ഞാൻ എഴുതിയത് പുരാണമല്ല, ഹിസ്റ്റോറിക്കൽ ഫാക്ട് ആണ്.. ആ വാൾ എവിടെയാണെന്നും, അതിനെ കാക്കുന്ന ആ രഹസ്യം എന്താണെന്നും എനിക്കറിയാം.. നിങ്ങൾ അത് വിശ്വസിച്ചില്ലെങ്കിലും, ചരിത്രത്തിന് സത്യങ്ങളെ ഒളിപ്പിക്കാൻ കഴിയില്ല” എന്ന് രാഘവ് വളരെ ഗൗരവത്തോടെ പറഞ്ഞു..

 

രാഘവിന്റെ വാദങ്ങളിലെ ആഴം കണ്ട് വില്യംസ് ഒരു നിമിഷം ഒന്നും മിണ്ടാനാകാതെ നിന്നുപോയി… പക്ഷേ ഒരു സ്റ്റുഡന്റ് തന്റെ മുന്നിൽ നിന്ന് തന്റെ 30 വർഷത്തെ എക്സ്പീരിയൻസിനെ വെല്ലുവിളിക്കുന്നത് അയാൾക്ക് സഹിക്കാനായില്ല, എന്നുകരുതി രാഘവിന്റെ പോയിന്റുകൾ തള്ളിക്കളയാനും അയാൾക്ക് കഴിഞ്ഞില്ല.. സമ്മതിക്കാൻ അയാളുടെ ഈഗോ തടസ്സമായി നിന്നു..

 

രാഘവ് അവിടംകൊണ്ടും നിർത്തിയില്ല. അവൻ എഴുന്നേറ്റ് ലാബിലുള്ള വലിയ 3D ഹോളോഗ്രാഫിക് പ്രൊജക്ടറിലേക്ക് തന്റെ ലാപ്ടോപ്പ് കണക്ട് ചെയ്തു…

 

പെട്ടെന്ന് ആ ഇരുണ്ട മുറിയിൽ വലിയൊരു നീല വെളിച്ചത്തോടെ പ്രൊജക്ടർ ഓൺ ആയി…

 

സ്ക്രീനിൽ ഒരു വാളിന്റെ ത്രീ-ഡൈമെൻഷണൽ സ്കെച്ച് തെളിഞ്ഞുവന്നു… ആ വാളിലെ സിംഹത്തിന്റെ ആകൃതിയിലുള്ള പിടിയും, അതിന്റെ ബ്ലേഡിലുള്ള വിചിത്രമായ അടയാളങ്ങളും വളരെ വ്യക്തമായി കാണാമായിരുന്നു..

 

സ്ക്രീനിൽ തെളിഞ്ഞ ആ വാളിന്റെ സ്കെച്ച് കണ്ടതും ഒറ്റയടിക്ക് ഞെട്ടിപ്പോയി.. പ്രൊഫസർ വില്യംസ്..

 

അയാളുടെ കൈയിലിരുന്ന പേന താഴെ വീണു… അയാൾ തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് പതിയെ ആ ഹോളോഗ്രാമിന് അടുത്തേക്ക് നടന്നു..!!

 

അപ്പോൾ പ്രൊഫസർ വില്യംസിന് ആ വാളിനെക്കുറിച്ച് അറിയാമോ.. കഴിഞ്ഞ കുറെ വർഷങ്ങളായി.. ഇന്ത്യയിൽ അയാൾ എന്തിനുവേണ്ടിയാണ് തിരച്ചിലും റിസർച്ചും നടത്തിക്കൊണ്ടിരിക്കുന്നത്..??

 

@@@

 

ᴛᴏ ʙᴇ ᴄᴏɴᴛɪɴᴜᴇᴅ…